17.1 C
New York
Tuesday, October 3, 2023
Home Kerala കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള സാധ്യത മങ്ങുന്നു.

കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള സാധ്യത മങ്ങുന്നു.

കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള സാധ്യത മങ്ങുന്നു.

മെയ് മാസത്തിലെ രോഗപ്പകര്‍ച്ച കൂടി പരിശോധിച്ചാകും അന്തിമ തീരുമാനം.

പുതിയ അധ്യയനവര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തന്നെയായിരിക്കും പ്രധാന പരിഗണന.

കോവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെ കൂടി ബാധിക്കുമോ എന്നാണ് ആശങ്ക.

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയരുന്ന കോവിഡ് വീണ്ടും പതിവ് അധ്യയനരീതികളെ ഒരിക്കല്‍ കൂടി തെറ്റിക്കാനാണ് സാധ്യത

ഈ രീതിയില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇപ്പോള്‍ പ്രധാന പരിഗണന എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ തീര്‍ന്ന് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്.

മെയ് 14 മുതല്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണ്ണയം. മെയ് അഞ്ച് മുതല്‍ ജൂണ്‍ 10 വരെയാണ് പ്ലസ് ടു മൂല്യനിര്‍ണ്ണയം. ജൂണില്‍ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കും.

നിലവിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പിലും അവ്യക്തയുണ്ട്. എസ്‌എസ്‌എല്‍സിയെ പോലെ അവര്‍ക്കും ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ അടക്കം പ്രസിദ്ധീകരിക്കണം. ക്ലാസുകളും തീര്‍ന്നിട്ടില്ല. അടുത്ത അധ്യയനവര്‍ഷം ഈ വിഭാഗം പ്ലസ് ടുവിലേക്ക് മാറുകയാണ്.

മെയ്യില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാകും ഇക്കാര്യങ്ങളിലെല്ലാം നയപരമായ തീരുമാനം എടുക്കുക.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്നേഷ് മനു ( 15...

തിരുവനന്തപുരം ജില്ലയിൽ പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്ക പിന്നീട്...

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലിവാങ്ങി, റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തത്. ആറ്റിപ്ര കരിമണൽ...

ഓപ്പറേഷന് തിയതി നൽകണമെങ്കിൽ കൈക്കൂലി നൽകണം; ഡോക്ടറെ കെണിയൊരുക്കി വീഴ്ത്തി വിജിലൻസ്

കാസർഗോഡ്: ഡോക്ടർ 2,000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർവെങ്കിടഗിരിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ്പിടിയിലായത്. പരാതിക്കാരന് കാസർഗോഡ് സ്വദേശിയാണ്. ഇയാൾ ഹെർണിയയുടെ ചികിത്സയ്ക്കായാണ് ഇക്കഴിഞ്ഞ...
WP2Social Auto Publish Powered By : XYZScripts.com
error: