17.1 C
New York
Saturday, August 13, 2022
Home Kerala കോവിഡ് മൂന്നാം തരംഗ സാധ്യത ഉള്ളതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് മൂന്നാം തരംഗ സാധ്യത ഉള്ളതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് മൂന്നാം തരംഗ സാധ്യത ഉള്ളതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും.അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാർവ്വദേശീയ തലത്തിലും ദേശീയ തലത്തിലും ചർച്ച ഉയർന്നു വന്നിട്ടുള്ളത് മൂന്നാം തരംഗ സാധ്യതയെ കുറിച്ചാണ്. വാക്സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമിക കർത്തവ്യം ജീവൻ സംരക്ഷിക്കുക എന്നതാണെന്നും രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനെടുത്താൽ ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാൽ ഇത്തരം ആളുകളും രോഗവാഹകരാവും. വാക്സിനെടുത്തവർക്ക് രോഗം വരുന്നത് അനുബന്ധ രോഗമുള്ളതിനാലാണ്. അതിനാൽ അവരെല്ലാം കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണം. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള സ്ഥിതി നോക്കിയാൽ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി കണക്കാക്കാം. എന്നാൽ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും.അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിത്. ഈ ഘട്ടത്തെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും മുഴുവൻ ജില്ലാ ആശുപത്രികളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന നേരത്തെ കണ്ടതാണ്. പ്രാഥമിക കർത്തവ്യം ജീവൻ സംരക്ഷിക്കുക എന്നതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ തരംഗം പലകാര്യങ്ങൾ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം. വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണി ഉയർത്താം, ആരോഗ്യ സംവിധാനങ്ങൾ മറ്റ് സർക്കാർ സംവിധാനങ്ങൾ എങ്ങനെ തയ്യാറെടുക്കണം, സാമൂഹിക ജാഗ്രത എത്തരത്തിൽ പ്രായോഗിക വത്കരിക്കണം, എന്ന പാഠങ്ങൾ നമ്മെ പഠിപ്പിച്ചു. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ ഈ അനുഭവങ്ങളെ വിശദമായ രീതിയിൽ വിലയിരുത്തി കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാനുള്ള നടപടിയെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നദ്ദേഹം പറഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: