ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോവിഡ്.കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു.അണുനശീകരണം നടത്തും
കൂട്ടിക്കല്‍: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടുകൂടി പഞ്ചായത്ത് ഓഫീസ് തിങ്കളാഴ്ച അടച്ച് അണുനശീകരണം നടത്തും.ഫലത്തില്‍ ഞായറാഴ്ചയും റിബ്ബബ്ലിക് ദിനത്തിന്റെ അവധിയും കഴിഞ്ഞ് ഇനി ബുധനാഴ്ചയേ ഓഫീസ് തുറക്കുകയുള്ളൂ.പഞ്ചായത്തിലെ അഞ്ച് ജനപ്രതിനിധികള്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു ഇതില്‍ ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. കൂടുതല്‍ ആളുകളില്‍ ലക്ഷണങ്ങള്‍ കാണുന്നതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഓപീസ് അടച്ചിട്ട് അണുനശീകരണം നടത്തുവാന്‍ തീരുമാനിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിരക്കൊഴിവാക്കുവാന്‍ പഞ്ചായത്തിന്റെ പ്രധാനകവാടം അടച്ചു ചെറിയ വാതിലില്‍ക്കൂടിയായിരുന്നു ജനങ്ങളെ പ്രവേശിപ്പിച്ചിരുന്നത്.