കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന് ന്യൂമോണിയയും.
തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുന്നത്.
നിലവിൽ പരിയാരം മെഡിക്കൽ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂമോണിയ ബാധയെ തുടർന്ന് എം.വി ജയരാജനെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു.