17.1 C
New York
Monday, September 27, 2021
Home Kerala കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കുന്ന വ്യാപാരിക്ക് സമ്മാനം പ്രഖ്യാപിച്ച് പോലീസ് .

കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കുന്ന വ്യാപാരിക്ക് സമ്മാനം പ്രഖ്യാപിച്ച് പോലീസ് .

കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കുന്ന പത്തനംതിട്ട ജില്ലയിലെ വ്യാപാരിയാണോ? എങ്കിൽ സമ്മാനം ജില്ലാ പോലീസ് മേധാവി വക

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയാണ് ഏറെ ആകർഷകമായ ഈ പ്രഖ്യാപനം നടത്തിയത്.

കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന വ്യാപരികള്‍ക്ക് പ്രോത്സാഹനമായി സമ്മാനം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചിരിക്കുന്നത്..

പുതിയ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വ്യാപാരികളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് ജില്ലാ പോലീസ് മേധാവിയുടെ വാഗ്ദാനം. വരുന്ന ഓണക്കാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാന്‍ വ്യാപാരികളുടെ പൂര്‍ണ സഹകരണം ആവശ്യമെന്നത് കണക്കാക്കിയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രഖ്യാപനവും..

കടകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാരും, അവിടങ്ങളില്‍ എത്തുന്നവരും പ്രോട്ടോകോള്‍ നിബന്ധനകള്‍ അനുസരിക്കുന്നുണ്ടെന്ന് കച്ചവടക്കാരും കടയുടമകളും ഉറപ്പുവരുത്തണം.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നവരും അവിടെ ജോലിചെയ്യുന്നവരും രണ്ടാഴ്ച മുമ്പ് ആദ്യഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനകം ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കില്‍ ഒരുമാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവരോ ആയിരിക്കണമെന്ന പുതിയ നിബന്ധന പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും സൂക്ഷ്മത പുലര്‍ത്തണം. കടകളില്‍ ഈ നിബന്ധനകള്‍ പ്രദര്‍ശിപ്പിക്കണം.

മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ എടുത്തും, പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചും കച്ചവടം നടത്തുന്ന വ്യാപാരികള്‍ വീഡിയോ എടുത്ത് ജില്ലാ പോലീസിന് അയയ്ക്കണം. അത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കമ്മിറ്റി പരിഗണിച്ച് മാര്‍ക്ക് നല്‍കും. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കച്ചവടക്കാരെ സബ് ഡിവിഷന്‍ തലത്തിലോ പോലീസ് സ്റ്റേഷന്‍ തലത്തിലോ തെരഞ്ഞെടുത്ത് പ്രോത്സാഹനമെന്നോണം സമ്മാനം നല്‍കുമെന്നും ഇക്കാര്യത്തില്‍ വ്യാപാരികളുടെയും മറ്റും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: