എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ ഒരു പദ്ധതി രൂപവത്കരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകൾ തടയുകയും മഹാമാരി അവസാനിക്കുന്നിടം വരെ കുറഞ്ഞത് 6000 രൂപ അവരുടെ ബാക്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം- കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിൽ സോണിയ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം.