17.1 C
New York
Wednesday, August 10, 2022
Home Kerala കോവിഡ് പ്രതിരോധം നിയന്ത്രണങ്ങള്‍

കോവിഡ് പ്രതിരോധം നിയന്ത്രണങ്ങള്‍

കോവിഡ് പ്രതിരോധം നിയന്ത്രണങ്ങള്‍

കേരളത്തിൽ നിർദ്ദേശിച്ച കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു സ്ഥാപനങ്ങള്‍
സര്‍ക്കാര്‍ ഉത്തരവില്‍ അനുവദിച്ചിട്ടുള്ളവ ഒഴികെ ഒരു സ്ഥാപനവും രാത്രി ഒന്‍പതിനുശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല.  
ഹോട്ടലുകള്‍ക്ക് രാത്രി ഒന്‍പതിനുശേഷം പാഴ്സല്‍ വിതരണത്തിനും അനുമതിയില്ല. തട്ടുകടകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.
രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ അനുവദിക്കുന്നതല്ല.
എല്ലാ സ്ഥാപനങ്ങളിലും കൈകള്‍ കഴുന്നതിനുള്ള ക്രമീകരണവും സാനിറ്റൈസറും  തെര്‍മല്‍ സ്കാനറും ഉണ്ടായിരിക്കണം
ഒരു സ്ഥാപനങ്ങളിലും ഇടപാടുകാരോ ജീവനക്കാരോ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല
ആളുകള്‍ കടകളിലെ കൗണ്ടറുകളില്‍നിന്നും അകലത്തില്‍ നില്‍ക്കത്തക്ക വിധം മാര്‍ക്കിംഗ് നടത്തണം
ജിവനക്കാരും ഉപഭോക്താക്കളും ശരിയായ രീതിയില്‍ മാസ്ക് ധരിച്ചിരിക്കുന്നു എന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.

കടകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ തമ്മിലും അകലം പാലിക്കണം.

വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ട്രയല്‍ റൂമുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

ചടങ്ങുകള്‍
കെട്ടിടങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേരും ഔട്ട് ഡോര്‍ ചടങ്ങുകളില്‍ 150 പേരും മാത്രമേ പങ്കെടുക്കാവൂ. മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.
പൊതു പരിപാടികള്‍ നടത്തുന്നതിന് താലൂക്ക് ഓഫീസിലോ അതത് പോലീസ് സ്റ്റേഷനിലോ അപേക്ഷ നല്‍കി അനുമതി വാങ്ങണം. നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി നല്‍കുക.
അനുമതിപത്രത്തില്‍ അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ മാത്രമേ പരിപാടികള്‍ നടത്താവൂ.  
വിവാഹം, ഗൃഹപ്രവേശം, മരണം, ജന്മദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തുന്നതിന്  covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ ഈവന്‍റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരോ 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ ആയിരിക്കണം.
എല്ലാ ചടങ്ങുകളിലും അകെ പങ്കെടുക്കുന്നത് സര്‍ക്കാര്‍ അനുവദിച്ച എണ്ണം ആളുകള്‍ മാത്രമാണെന്ന് ഉറപ്പാക്കണം. പല സമയങ്ങളിലായി കൂടുതല്‍ ആളുകള്‍ വന്നുപോകുന്നത് അനുവദനീയമല്ല.
കുട്ടികളും അറുപതു വയസിനു മുകളിലുള്ളവരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല.
ചടങ്ങുകളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണം.സ്വകാര്യ വാഹനങ്ങളില്‍ പരമാവധി നാലു പേരില്‍ അധികം യാത്ര ചെയ്യാന്‍ പാടില്ല.സ്വകാര്യ വാഹനങ്ങളില്‍ ഒന്നിലധികം പേര്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: