17.1 C
New York
Wednesday, August 10, 2022
Home Kerala കോവിഡ്: പഞ്ചായത്തുകൾക്ക് 8,923 കോടി രൂപ ഗ്രാൻറ് നൽകി കേന്ദ്രസർക്കാർ

കോവിഡ്: പഞ്ചായത്തുകൾക്ക് 8,923 കോടി രൂപ ഗ്രാൻറ് നൽകി കേന്ദ്രസർക്കാർ

കോവിഡ്: പഞ്ചായത്തുകൾക്ക് 8,923 കോടി രൂപ ഗ്രാൻറ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2021-22 വർഷത്തെ യുണൈറ്റഡ് ഗ്രാന്റ് പദ്ധതിയുടെ ആദ്യ ഗഡുവായി രാജ്യത്തെ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് 8,923 കോടി രൂപ നൽകി കേന്ദ്രസർക്കാർ. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കാണ് ഗ്രാന്റ് ലഭ്യമാകുക. കോവിഡ് രക്ഷാപ്രവർത്തനങ്ങൾക്കും പ്രതിരോധ നടപടികൾക്കും ഫണ്ട് ആവശ്യമായതുകൊണ്ട് ഒരു മാസം മുൻകൂട്ടി ഗ്രാന്റ് തുക വിതരണം ചെയ്യുകയാണ് എന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ നിർദ്ദേശം പ്രകാരം ജൂണിൽ വിതരണം ചെയ്യാനിരുന്ന ഗ്രാന്റാണ് കോവിഡ് സാഹചര്യത്തിൽ മുൻ‌കൂറായി നൽകുന്നത്. ഫണ്ട് വിതരണം ചെയ്യുന്നതിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം എടുത്തുമാറ്റി. 25 സംസ്ഥാനങ്ങൾക്ക് സഹായം ലഭിക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: