17.1 C
New York
Saturday, August 13, 2022
Home Kerala കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച്ചയില്ല . മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച്ചയില്ല . മുഖ്യമന്ത്രി

നിയന്ത്രണങ്ങൾ, വിട്ടുവീഴ്ച ഇല്ലാതെ നഗര ഗ്രാമ പ്രദേശങ്ങളിൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വീടുകളിൽ വച്ച് രോഗം പകരുന്നവരുടെ എണ്ണം കൂടുന്നു. ഇതിൽ കർശന ജാഗ്രത പുലർത്തണം.

ഡബിൾ മാസ്കുകൾ ഉപയോഗം കർശനമാക്കണം.

എന്തങ്കിലും ലക്ഷണം കണ്ടാൽ വീട്ടിൽ ആണെകിലും മാസ്ക് ധരിക്കണം. കൂടാതെ ഉടനടി ടെസ്റ്റിന് വിധേയമാകണം.

വീടിനുള്ളിൽ കഴിയാവുന്ന അത്രയും വായു സഞ്ചാരം ഉറപ്പുവരുത്തണം.

73,38,860 ഡോസ് വാക്സിൻ ഇതുവരെ കേന്ദ്രത്തിൽ നിന്നും ലഭിച്ചത്.ഒരുതുള്ളി പോലും പാഴാക്കാതെ വാക്സിൻ മുഴുവൻ ഉപയോഗിച്ചതായും മുഖ്യമന്ത്രി.എല്ലാ വാക്സിനും നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന് തന്നെയാണ്.

18 വയസിനു മുകളിൽ ഉള്ളവർക്കു എല്ലാം വാക്സിൻ നൽകാൻ ഉള്ള നടപടി കേന്ദ്രം സ്വീകരിക്കണം.

അഭിമാനർഹമായ പ്രവർത്തനമാണ് ആരോഗ്യ പ്രവർത്തകർ നടത്തുന്നത്. അവരെ അഭിനന്ദിക്കുന്നു.

തിരുവനതപുരം ജില്ലയിൽ ഒക്സിജൻ ലഭ്യത ഉറപ്പാക്കാൻ പ്രതേക ക്രമീകരണം ഏർപ്പെടുത്തി.

കോട്ടയം ജില്ലയിൽ കോവിഡ് ചികത്സ സൗകര്യം അറിയാൻ പ്രത്യേക സംവിധാനം ഉണ്ടാകും.

പത്തനംതിട്ട ജില്ലയിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ പരിശോധനയും നടത്തും.

ആശുപത്രി കിടക്കകൾ വർദ്ധിപ്പിക്കാൻ KTDC ഹോട്ടലുകളുടെ അടക്കം സൗകര്യങ്ങൾ പരിഗണിക്കും.

ആലപ്പുഴ ജില്ലയിൽ മാവേലിക്കര ട്രാവൻകൂർ ഒക്സിജൻ പ്ലാന്റിൽ പ്രതേക ക്രമീകരണം ഒരുക്കിക്കഴിഞ്ഞു.

കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ എന്നിവരുടെ യാത്ര പോലീസ് തടസപ്പെടുത്തരുതെന്നു പോലീസിനു പ്രത്യേക നിർദ്ദേശം നൽകി.
acv news

സ്വകാര്യ ചാനലുകൾ ഡോക്ടർ മാരുമായി സംവാദ പരിപാടികൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രി.

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: