17.1 C
New York
Tuesday, January 18, 2022
Home Kerala കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം.

എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. എ, ബി വിഭാഗങ്ങളിൽ ബ്യൂട്ടിപാർലർ, ബാര്‍ബർ ഷോപ്പുകൾ തുറക്കാം. ബ്യൂട്ടിപാർലറുകൾ ഒരു ഡോസ് വാക്സീൻ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയർ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയൽ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തിൽ കർക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സീൻ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.

നിലവിൽ എ വിഭാഗത്തിൽ (ടിപിആർ അഞ്ചിൽ താഴെ) 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ബി കാറ്റഗറിയിൽ (ടിപിആർ 5–10വരെ) 392 സ്ഥാപനം. സി വിഭാഗത്തിൽ (ടിപിആർ 10–15വരെ) 362 സ്ഥാപനം. ഡി വിഭാഗത്തിൽ (ടിപിആർ 15ന് മുകളിൽ) 194 തദ്ദേശ സ്ഥാപനം. എൻജിനീയറിങ് പോളിടെക്നിക്ക് സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റൽ സൗകര്യം നൽകേണ്ടതുണ്ടെന്നും,

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളത്തിൽ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍: സ്വകാര്യ കോളജ് ഒമിക്രോണ്‍ ക്ലസ്റ്റർ.

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട്...

ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി വീണ്ടും മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്...

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണസംഖ്യ 310 ആയും കുറഞ്ഞു.നിലവിൽ 17,36,628 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: