17.1 C
New York
Thursday, February 9, 2023
Home Kerala കോവിഡ് കേന്ദ്ര സംഘം; സ്ഥിതിഗതികള്‍ വിലയിരുത്തി

കോവിഡ് കേന്ദ്ര സംഘം; സ്ഥിതിഗതികള്‍ വിലയിരുത്തി

Bootstrap Example

കേന്ദ്ര ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം കോട്ടയം ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ദുരന്ത നിവാരണ വിഭാഗം സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പി. രവീന്ദ്രൻ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയ്ന്‍, സഫ്ദര്‍ജംഗ് ആശുപത്രിയിലെ ശ്വാസകോശ ചികിത്സാവിഭാഗത്തിലെ ഡോ. രോഹിത് കുമാര്‍ എന്നിവര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി കൂടിക്കാഴ്ച്ച നടത്തി.

ജില്ലയിലെ കോവിഡ് ചികിത്സ, പ്രതിരോധം, വാക്സിന്‍ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരനും വിശദമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആ‍ര്‍.സി.എച്ച്. ഓഫീസര്‍ ഡോ. സി.ജെ. സിതാര, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. രാജന്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സാംക്രമിക രോഗ ചികിത്സാവിഭാഗം മേധാവി ഡോ.സജിത്കുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

നേരത്തെ അയ്മനത്തെയും ഏറ്റുമാനൂരിലെയും കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കുകയും ജനങ്ങളെ നേരില്‍ കാണുകയും ചെയ്ത കേന്ദ്ര സംഘം താഴത്തങ്ങാടിയിലും സന്ദര്‍ശനം നടത്തി. കോവിഡ് ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയ ഇവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് സൂപ്രണ്ട് ടി.കെ. ജയകുമാറും ഡോ.സജിത്കുമാറും വിശദീകരിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി മലയാളി മനസ്സിൽ എത്തുന്നു പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.

"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്. എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി യായ ശ്രീ കെ ജി...

മലയാളിമനസ്സ്.. ആരോഗ്യ വീഥി

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

തെറ്റു തിരുത്താനുള്ള ആർജ്ജവം നേടിയെടുക്കാം .......................................................................................................... സന്യാസി പതിവുപോലെ, തൻ്റെ പൂജാമുറിയിൽ കയറിയപ്പോൾ, അവിടിരുന്ന തൻ്റെ സ്വർണ്ണത്തളിക കാണാനില്ല! തൻ്റെ ശിഷ്യരിൽ ആരെങ്കിലുമായിരിക്കും അതെടുത്തതെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും, തന്നോടു രഹസ്യമായി പറയുവാൻ ഗുരു ശിഷ്യരോടു...

ശുഭദിനം | 2023 | ഫെബ്രുവരി 9 | വ്യാഴം ✍കവിത കണ്ണന്‍

വീട്ടിലേക്ക് പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: