വാർത്ത: സുരേഷ് സൂര്യ, ഫോട്ടോ: സജി മാധവൻ.
കോട്ടയം ടിബി റോഡിൽ അത്തറുകളുടെ സുഗന്ധം പരിചയപ്പെടുത്തി മിഗ്ദാദ് ഇരുപതു വർഷമായി സ്ഥിരമായി ഇവിടെ ഉണ്ട് , വഴിയാത്രക്കാർക്കോ മറ്റുള്ളവർക്കോ യാതൊരു ശല്യവുമില്ലാതെ വഴിയോരത്ത് ഒരു ചെറിയ സൗകര്യത്തിൽ ഒതുങ്ങിയാണ് മിഗ്ദാദ് അത്തറുകൾ വിൽക്കുന്നത്.

നറുമണം പരത്തുന്ന ഊദിൻ്റെ അത്തറും മറ്റു ധാരാളം മേന്മയേറിയ വെറൈറ്റികളും ആൽക്കഹോൾ ഇല്ലാതെ ലഭ്യമാകും എന്നതാണ് മിഗ്‌ദാദിന്റെ അത്തറുകളുടെ പ്രത്യേകത. ആ വിശ്വാസ്യതയിൽ സ്ഥിരം കഷ്ടമേഴ്സ് നിരവധിയാണ് ..ഗൾഫിൽ പെർഫ്യും ഷോപ്പിലായിരുന്നു മിഗ്‌ദാദ് ന് ജോലി. പത്ത് വർഷം അവിടെ ജോലി ചെയ്തു അതിനു ശേഷമാണ് നാട്ടിൽ എത്തിയത് ഇവിടെ എത്തിയിട്ടും അത്തർ കച്ചവടം തന്നെ തുടർന്നു.

ബ്രൂട്ട്, മസ്ക്ക് ,സവായ ‘ബിസ്കറ്റ് ,കൂൾ വാട്ടർ, ജാസ്മിൻ അങ്ങനെ പല വെറെറ്റികളും ഉണ്ട് ,’ അത്തറുകൾ ഉപയോഗിക്കുന്നത് പകർച്ചവ്യാധികളെ അകറ്റുമെന്നാണ് മിഗ്ദാദിൻ്റെ പക്ഷം . നിരവധി പെർഫ്യും ഷോപ്പുകൾ ടൗണിൽ ഉണ്ടെങ്കിലും തനിക്കും കച്ചവടമുണ്ടെന്നു മിഗ്ദാദ് പറയുന്നു. വിശേഷ ദിവസങ്ങളിലാണ് നല്ല കച്ചവടം .കോട്ടയം പഴയ ബോട്ടു ജെട്ടിയിലാണ് മിഗ്‌ദാദിൻ്റെ വീട് .കോവിഡുകാല പ്രതിസന്ധികൾ മൂലം പലരും വഴിയോര കച്ചവടങ്ങളിലേക്ക് തിരിയുമ്പോൾ ഇവരെ പോലെയുള്ളവർ പിടിച്ചു നിൽക്കാൻ ഇപ്പോൾ പാടു പെടുകയാണ് .
