17.1 C
New York
Monday, September 20, 2021
Home Kerala കോവിഡ്, അവലോകന യോഗം നാളെ

കോവിഡ്, അവലോകന യോഗം നാളെ

തിരുവനന്തപുരം: കോവിഡ് അവലോകന യോഗം നാളെ. ഞായറാഴ്ച ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതും ബാറുകളില്‍ മദ്യം വിളമ്പുന്നതും ഉള്‍പ്പെടെയുള്ളവയില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ ,സംസ്ഥാനത്തും അതിന്റെ സാധ്യത തേടുന്നുണ്ട്.

ഇനി ലോക്ക് ഡൗണ്‍ തുടരുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓണക്കാലത്താണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവ്നല്‍കിയത്. ഓണത്തിന് ശേഷം ഇളവുകളൊന്നും പിന്‍വലിച്ചിരുന്നില്ല. എന്നാല്‍ രാത്രികാല കര്‍ഫ്യുവും,ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചു.

രോഗതീവ്രത കുറഞ്ഞുവരുന്നത് സര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നതാണ്. 81 നഗരവാര്‍ഡുകള്‍ ഉള്‍പ്പെടെ 296 വാര്‍ഡുകളിലാണ് സംസ്ഥാനത്ത് പ്രതിവാര രോഗവ്യാപനത്തോത് ഏഴില്‍ കൂടുതലുള്ളത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: