17.1 C
New York
Tuesday, September 21, 2021
Home Kerala കോവിഡ് അതിതീവ്ര വ്യാപന കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ ജോലി സുഗമമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും...

കോവിഡ് അതിതീവ്ര വ്യാപന കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ ജോലി സുഗമമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും പത്രപ്രവര്‍ത്തകയൂണിയന്‍ കത്തു നല്‍കി.

കോവിഡ് തീവ്രവ്യാപന കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ സുഗമമായി ജോലി ചെയ്യുന്നതിനുവേണ്ട സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും പത്രപ്രവര്‍ത്തകയൂണിയന്‍ കത്തു നല്‍കി.

കോട്ടയത്തും തിരുവനന്തപുരത്തും ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യൂണിയന്‍ ഡിജിപിയെ സമീപിച്ചത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തനെ തടഞ്ഞ സംഭവം കോട്ടയം പ്രസ്‌ക്ലബ് നേതൃത്വം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് നടപടിയെടുക്കുമെന്ന് മാധ്യമപ്രവര്‍ത്തകനെ വിളിച്ച് ഡിവൈഎസ്പി ഉറപ്പു നല്‍കി .

ലോക്ഡൗണില്‍ അവശ്യസേവന വിഭാഗമായി പരിഗണിച്ചു മാധ്യമങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ജോലിക്കുപോകുന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് അകാരണമായി തടഞ്ഞു നിര്‍ത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍ രാവിലെ മുതല്‍ രാത്രി വരെ നീളുന്ന വിവിധ ഷിഫ്റ്റുകളിലായാണു മാധ്യമ പ്രവര്‍ത്തകര്‍ പണിയെടുക്കുന്നത്. എന്നാല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരോടു വളരെ മോശമായ രീതിയില്‍ പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി വ്യാപക പരാതികള്‍ ഉയരുന്നു. ആധികാരികമായ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവരോടു പോലും ചില ഉദ്യോഗസ്ഥര്‍ അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയാണ്.

രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറാന്‍ പോകുന്നവരോട് ഇപ്പോള്‍ എന്താ ഓഫിസില്‍ കാര്യം എന്നൊക്കെ അധിക്ഷേപിക്കുന്ന സംഭവങ്ങളും ഉണ്ടാവുന്നു. സ്ഥാപനത്തിന്റെയും കെ.യു.ഡബ്ല്യു.ജെയുടെയും പ്രസ് ക്ലബിന്റെയുമൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്കു പോലും ഈ അനുഭവമാണ്.

ഈ സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴിലെടുക്കുന്നതിന് യാത്ര ചെയ്യുന്നതിന് സുഗമമായ സാഹചര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഇന്നലെ വൈകുന്നേരം ഡ്യൂട്ടിക്കായി കോട്ടയത്തേക്ക് വരികയായിരുന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഏറ്റുമാനൂര്‍ കാണക്കാരിക്കു സമീപം പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്.
മാധ്യമ പ്രവര്‍ത്തകനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയിട്ടും ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്ത കടത്തിവിടാന്‍ കൂട്ടാക്കിയല്ല.
മാത്രമല്ല ഇദ്ദേഹത്തോട് തട്ടികയറുകയും മോശമായി സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് ഏറെ നേരത്തിനു ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.വിവരം അറിഞ്ഞ പ്രസ്‌ക്ലബ് നേതൃത്വം സംഭവം ജില്ലാ പോലീസ് മേധാവി അടക്കമുളള ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതെ തുടര്‍ന്നാണ് സംസ്ഥാന തലത്തില്‍ തന്നെ യൂണിയന്‍ വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...
WP2Social Auto Publish Powered By : XYZScripts.com
error: