17.1 C
New York
Wednesday, September 22, 2021
Home Kerala കോവിഡ്:ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ അറിയിച്ച് ജില്ലാ ഭരണകൂടം.

കോവിഡ്:ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ അറിയിച്ച് ജില്ലാ ഭരണകൂടം.

ഏപ്രില്‍ 24, 25 തീയതികളില്‍(ശനി, ഞായര്‍) കോട്ടയം ജില്ലയില്‍ അനുവദനീയമായ അടിയന്തര പ്രവര്‍ത്തനങ്ങള്‍

🔹അടിയന്തര സേവനങ്ങളിലും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കേന്ദ്ര, സംസ്ഥാന ഓഫീസുകളും ഇവയുമായി ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാം.

🔹അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടതും എല്ലാ ദിവസവും പ്രവര്‍ത്തിക്കേണ്ടവയുമായ എല്ലാ വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും സംഘടനകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ഈ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ള ജീവനക്കാര്‍ക്ക് യാത്രാനുമതിയുണ്ടാകും.

🔹ടെലികോം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപന മേധാവികള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം.
ഐ.ടി, ഐ.ടി.ഇ.എസ് സ്ഥാപനങ്ങളിലെ അവശ്യ ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയാകും.

🔹അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്കും അവരുടെ സഹായികള്‍ക്കും കോവിഡ് വാക്സിനേഷനുവേണ്ടി കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കും മതിയായ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വച്ച് യാത്ര ചെയ്യാം.

🔹ഭക്ഷണം, ഭഷ്യവസ്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ആളുകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതിന് അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി സംവിധാനം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഹോം ഡെലിവറി നടത്തുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം.

🔹ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാൻ പാടില്ല. പാഴ്സല്‍ സര്‍വീസ് മാത്രം നടത്താം.

🔹ദീര്‍ഘദൂര ബസുകള്‍, ട്രെയിനുകള്‍, വിമാന സര്‍വീസ് എന്നിവ അനുവദനീയമാണ്. ഇവ ഉപയോഗിക്കുന്നവരുടെ സൗകര്യാര്‍ത്ഥം വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍(സ്റ്റാന്‍റുകള്‍, സ്റ്റോപ്പുകള്‍) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, ചരക്കുവാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ എന്നിവ അനുവദിച്ചിട്ടുണ്ട്. ഇത്തരം യാത്രകള്‍ നടത്തുന്നവരുടെ പക്കല്‍ സാധുവായ യാത്രാ രേഖകളോ ടിക്കറ്റുകളോ ഉണ്ടായിരിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും വേണം.

🔹കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം,ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താവുന്നതാണ്.

🔹 ജില്ലയില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലകളില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...
WP2Social Auto Publish Powered By : XYZScripts.com
error: