തിരുവനന്തപുരം ജനുവരി 16:കോവിഡിനെ തുരത്താനുള്ള യജ്ഞത്തിന് തുടക്കം കുറിക്കുവാൻ ഇനി നിമിഷങ്ങൾ മാത്രം
കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനേഷൻ രാജ്യത്ത് ഇന്ന് ആരംഭിക്കും.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, അസ്ട്രാസെനെക എന്നിവയുമായി ചേർന്നു വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ വിതരണം രാവിലെ 10:30 ന് ഉദ്ഘാടനം ചെയ്യും.
കോ-വിൻ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.