റിപ്പോർട്ട് K. S .സുരേഷ് ,ഫോട്ടോ: സജി മാധവൻ
കോട്ടയം:കോവിഡിനു പിന്നാലെ പക്ഷിപ്പനിയും കായൽ ടൂറിസത്തിന് തിരിച്ചടി
കോവിഡിനെ തുടർന്നുണ്ടായ തകർച്ചയിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോഴാണ് പക്ഷിപ്പനി വില്ലനായെത്തിയത് ,കോട്ടയം ജില്ലയിലും ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരികരിച്ചതോടെ ടൂറിസം മേഖലയക്കാണ് പ്രഹരമേറ്റത് .കുമരകം കേന്ദ്രീകരിച്ചുള്ള ഹൗസ് ബോട്ട് വ്യവസായവും ഹോട്ടൽ റിസോർട്ട് മേഖലയും ഈ സീസണിൽ അൽപം പച്ച പിടിച്ചു തുടങ്ങിയപ്പോഴാണ് പക്ഷിപ്പനി വന്നത്. ഡിസംബർ ജനുവരി മാസങ്ങളിൽ വടക്കേ ഇന്ത്യയിൽ നിന്ന് വിനോദ സഞ്ചാരികൾ ധാരാളം എത്തേണ്ടതായിരുന്നു .കോവിഡ് ഇളവുകൾ വന്നതോടെ വിശ്രമത്തിലായിരുന്ന ഹൗസ് ബോട്ടുകൾ ചലിച്ചു തുടങ്ങിയിരുന്നു വടക്കേ ഇന്ത്യക്കാരുടെ വരവ് കുറഞ്ഞുവെങ്കിലും സ്വദേശികളായവർ എത്തി കൊണ്ടിരുന്നു ,ഹൗസ് ബോട്ടിൽ സഞ്ചരിച് വേമ്പനാട്ട് കായലിൻ്റെ ഭംഗി ആസ്വദിക്കാൻ നാട്ടുകാരായവർ എത്തിയത് ഈ മേഖലയ്ക്ക് അൽപം ഉണർവ് പകർന്നിരു ന്നു ,അപ്രതീക്ഷിത മായി പക്ഷി പനി വന്നതോടെ ഹൗസ് ബോട്ട് ഉടമകളും ഹോട്ടലുകാരും ആശങ്കയിലാണ് ,കുമരത്തെത്തുന്ന സഞ്ചാരികൾക്ക് ഇഷ്ട്ട വിഭവമാണ് താറാവ് റോസ്റ്റും താറാവ് മപ്പാസും പക്ഷിപ്പനി വന്നതോടെ ഹൗസ് ബോട്ടിലെ മെനു മാറ്റാൻ ഇവർ നിർബന്ധിതരായി .


‘താറാവ് കോഴിയും ഒഴിവാക്കി ഇലയിട്ടുള്ള സദ്യ ഒരുക്കിയാണ് ഹൗസ് ബോട്ടുകാരും ഹോട്ടലുകളും കളം മാറ്റി ചവിട്ടുന്നത് പുതിയ ഭക്ഷണക്രമം ഒരുക്കി സഞ്ചരികളെ ആകർഷിക്കാനാണ്ശ്രമം. .താറാവും കോഴിയും ആണ് സഞ്ചാരികൾക്ക് പ്രിയം അതിനാൽ ഇവ ഒഴിവാക്കുമ്പോൾ കക്കയിറച്ചിയും .കരിമീനും ഇലയിട്ടുള്ള സദ്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . തകർച്ചയിലേയ്ക്ക് പോകുന്ന ടൂറിസത്തെ രക്ഷപ്പെടുത്താൻ അവസാനകൈയും നോക്കുകയാണ് ഈ മേഖല . കോവിഡ് ആഞ്ഞടിച്ചതോടെ കുമരകവും ആലപ്പുഴയും ഉൾപ്പെടുന്ന ടൂറിസം മേഖല തകർച്ചയിലാണ് .സഞ്ചാരികൾ ഇല്ലാതായതോടെ ഹൗസ് ബോട്ടുകൾ നിശ്ചലമായി .കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതും സഞ്ചാരികളെ അകറ്റി .



വേമ്പനാട്ട് കായലിൻ്റെ മനം മയക്കുന്ന സൗന്ദര്യവും. പച്ചയണിഞ്ഞ നെൽപാടവും കൈത്തോട്ടിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞു പോകുന്ന ഗ്രാമീണരും ഉൾപ്പെടുന്ന കാഴ്ചകൾ കുമരകത്തിൻ്റെ മാത്രം പ്രത്യേകതയാണ് . ‘ പക്ഷിപനിയും കോവിഡും അകലുമ്പോൾ സഞ്ചാരികളിനിയും എത്തുമെന്ന പ്രതിക്ഷയിലാണ് കുമരകം .

