17.1 C
New York
Tuesday, March 28, 2023
Home Kerala കോവിഡാനന്തര കേരളത്തിന് ഉണർവ്വ് പകരുന്ന പദ്ധതികളുമായി കേരള ബഡ്ജറ്റ്

കോവിഡാനന്തര കേരളത്തിന് ഉണർവ്വ് പകരുന്ന പദ്ധതികളുമായി കേരള ബഡ്ജറ്റ്

തിരുവനന്തപുരം :കോവി ഡാനന്തര കേരളത്തിന് ഉണർവ്വ് പകരുന്ന പദ്ധതികളും പരിപാടികളും പ്രഖ്യാപിച്ച് കേരള ഗവൺമെൻ്റിൻ്റെ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു .ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ എന്തെന്ന് നോക്കാം .എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തുന്നു. ഓരോ പ്രതിസന്ധിയും സര്‍ക്കാരിനെ സംബന്ധിച്ച് അവസരമെന്ന് ധനമന്ത്രി. ആരോഗ്യ വകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും. റബറിന്റെ തറ വില 170 രൂപയായി ഉയര്‍ത്തി. ഈ സര്‍ക്കാരിന്റെ കാലത്തെ ശരാശരി സാമ്പത്തിക വളര്‍ച്ച 5.9 ശതമാനം. നാളികേരത്തിന്റെ സംഭരണവില 31 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപയാക്കി. 3729 കോടി രൂപ പ്രളയ ദുരിതാശ്വാത്തിന് ചെലവഴിച്ചു. 11.02 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ശിശുമരണ നിരക്ക് 12 ല്‍ നിന്ന് 7 ശതമാനമായി താഴ്ന്നു. 11.02 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 3729 കോടി രൂപ പ്രളയ ദുരിതാശ്വാത്തിന് ചെലവഴിച്ചു. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും. 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്‌ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. കെ ഡിസ്‌കിന് 200 കോടി രൂപ വകയിരുത്തും. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും കേരളം ഡിജിറ്റല്‍ എക്കോണമിയായി മാറുന്നു. കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും ലാപ്‌ടോപ് വിതരണ പദ്ധതി വിപുലീകരിക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി.

വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. കെ ഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.

ജൂലായോടെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും.

കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ല. എല്ലാ സേവന ദാതാക്കള്‍ക്കും തുല്യ അവസരം.
സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
സര്‍വകലാശാലപശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി
അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി.

ഉന്നതവിദ്യഭ്യാസ രംഗത്ത് 3.5 ലക്ഷം പേര്‍ക്ക് അവസരം.

പ്രതിമാസം 50000-100000 രൂപ വരെ ഫെലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പ് അനുവദിക്കും.

ഉന്നതവിദ്യാഭ്യാസത്തിന് ആറിന പദ്ധതി.

അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ്മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 150 കോടി അനുവദിക്കും.

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി അനുവദിക്കും.

പ്രധാന സര്‍വകലാശാലകള്‍ക്ക് 125 കോടി കിഫ്ബിയില്‍ നിന്ന് നല്‍കും. 197 കോഴ്‌സുകള്‍ക്ക് അനുമതി.

ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര്‌.

കേരള ഇന്നൊവേഷന്‍ ചലഞ്ചിന് 40 കോടി.

സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പരിപാടി; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും.

സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പരിപാടി; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും.

ടെക്‌നോപാര്‍ക്ക് വികസനത്തിന് 22 കോടിയും ഇന്‍ഫോപാര്‍ക്കിന് 36 കോടിയും സൈബര്‍പാര്‍ക്കിന് 12 കോടി രൂപയും നീക്കിവെച്ചു.

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും.

കേരളത്തിലെ മരുന്ന് ഉത്പാദനം 250കോടി ആയി ഉയർത്തും.

ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി

മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50000 കോടി

ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ

സാങ്കേതിക നവീകരണത്തിനും ഉത്പന്ന വൈവിധ്യവത്കരണത്തിനുമായി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 250 കോടി രൂപ വകയിരുത്തും

20,000 പേര്‍ക്ക് ജോലി നല്‍കുന്ന 2500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും.

കൊച്ചി-മംഗലാപുരം ഇടനാഴി.

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 10,000 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചു.

പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കും.

ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി

പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു.

ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും, പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി.

നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.

കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി

കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍.

തരിശുരഹിത കേരളം ലക്ഷ്യം

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ

കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും.
മരുന്ന് ഇനി മുതൽ മുറ്റത്ത് കാരുണ്യ ഹോം പദ്ധതി നടപ്പിലാക്കും.

ശുചിത്വ കേരളം പദ്ധതിക്ക് 57 കോടി

ഗ്രാമീണ റോഡുകൾക്ക് 1000 കോടിയും അനുവദിച്ച് സർക്കാർ.

വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ

സ്വകാര്യ പങ്കാളിത്തത്തില്‍ അറവ് മാലിന്യ സംസ്‌കരണ പദ്ധതി

കടല്‍ ഭിത്തി നിര്‍മാണത്തിന് 150 കോടി

സംസ്ഥാനത്ത് കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും

ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ വായ്പാ സബ്‌സിഡി സ്‌കീം.

പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതി.

ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി രൂപ

അതിഥി തൊഴിലാളി ക്ഷേമത്തിന് 10 കോടി

1500 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിക്കും.

ലൈഫ് മിഷനില്‍ നിന്ന് 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും. 2080 കോടി രൂപ ചെലവ്.

കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി.

കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ

തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍

കയര്‍മേഖലയ്ക്ക് 112 കോടി വകയിരുത്തി.

5000 വയോ ക്ലബുകള്‍ ആരംഭിക്കും

വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി നടപ്പാക്കും. ഒരുശതമാനം അധിക ഇളവും നല്‍കും.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ...

റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ്...

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...
WP2Social Auto Publish Powered By : XYZScripts.com
error: