17.1 C
New York
Wednesday, August 10, 2022
Home Kerala കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ.

കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ.

കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

കോവാക്‌സി്‌ന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്.

ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു.

അതേസമയം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

എങ്ങനെയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്, ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലേ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: