കോവളം ബേക്കൽ പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം പൂർത്തിയായി സിയാലിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച സോളാർ ബോട്ടുകൾ ആദ്യ ഘട്ടത്തിൽ സർവീസ് നടത്തും
സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ തടസങ്ങൾ വഴി മാറിയപ്പോൾ കോവളം ബേക്കൽ പശ്ചിമ തീരജലപാതയുടെ ഒന്നാം ഘട്ടം പൂർത്തിയായി വേളിയിൽ നിന്ന് പൗണ്ട് കടവ് വരെ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ജലപാത ഉദ്ഘാടനം ചെയ്തു . ആദ്യ ഘട്ടം 520 കിലോ മീറ്ററാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത് രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു തീരപ്രദേശത്തിന് സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് നിരവധി കനാലുകൾ നിർമ്മിച്ച് രൂപപ്പെടുത്തിയതാണ് ജലപാത
