17.1 C
New York
Wednesday, December 1, 2021
Home Kerala കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ്ങ്, സമയ പരിധി വിഷയത്തിൽ താത്കാലിക ആശ്വാസം.

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ്ങ്, സമയ പരിധി വിഷയത്തിൽ താത്കാലിക ആശ്വാസം.

കോഴിക്കോട്: വിമാനത്താവളത്തിലെ പാർക്കിങ്ങ് സമയ പരിധി വിഷയത്തിൽ താത്കാലിക ആശ്വാസമായി പിക്കപ്പ് – ഡ്രോപ്പ് ലൈൻ ഏരിയയിലെ സൗജന്യ പാർക്കിങ്ങ് സമയം മൂന്ന് മിനുട്ടിൽ നിന്നും ആറ് മിനുട്ടായി ഉയർത്തി ഉത്തരവ് ആയതായി എയർപോർട്ട് ഡയറക്‌ടർ ആർ.മഹാലിംഗം അറിയിച്ചു. ഇന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

പുതുക്കിയ സമയ പരിധി പൂർണമായും ആശ്വാസം നൽകുമെന്ന് കരുതുന്നില്ല. അതോറിറ്റി കൊമേഴ്ഷ്യൽ ഡിപ്പാർട്ട്മെന്റ് ആവശ്യമായ പുനഃക്രമീകരണം നടത്തി ശാശ്വത പരിഹാരം കാണുമെന്നു, ബന്ധപ്പട്ടപ്പോൾ എയർപോർട്ട് അതോറിറ്റി ചെയർമാൻ അറിയിച്ചിരുന്നു.

പിക്ക് അപ്പ് ഡ്രോപ്പ് ലൈനിൽ യാത്രക്കാരെ 6 മിനിറ്റിൽ കയറ്റുകയോ ഇറക്കുകയോ ചെയ്ത ശേഷം പാര്‍ക്കിംഗ് ഏരിയയില്‍ 20 രൂപ ഫീസില്‍ 30 മിനുട്ട് വരെ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം യാത്രക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡയറക്ടർ അറിയിച്ചു.

കരാർ കമ്പനി ജീവനക്കാരുടെ യാത്രക്കാരോടുളള ഇടപെടലുകൾ മാന്യമായിരിക്കണമെന്നും ഇക്കാര്യം നിരന്തരം വിലയിരുത്തണമെന്നും യാത്രക്കാർ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും ഡയറക്‌ടറോട്‌ ആവശ്യപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: