കോഴിക്കോട് വസ്ത്ര വ്യാപാരകേന്ദ്രത്തിനു തീയിട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.
താമരശേരി സ്വദേശിയാണ് തീയിട്ടതെന്നാണ് വിവരം. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മുഖ്യപ്രതിയെ കടയുടമയായ പറമ്പില്‍ബസാര്‍ സ്വദേശി നിജാസ് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം. നേരത്തെ താമരശേരി സ്വദേശിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധുവും താമരശേരി സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിജാസ് ഇടപെട്ടിരുന്നു.