കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.
സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ചെന്നൈ സ്വദേശിയായ യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തു. ചെന്നൈയില്‍ നിന്നും തലശേരിക്ക് പോയ യാത്രക്കാരിയെ ആണ് പിടികൂടിയത്. സീറ്റിന് അടിയില്‍ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയതെന്ന് ആർ പി എഫ് പറയുന്നു.