കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നു പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിലാണ് വൈകുന്നേരം വയനാട് സ്വദേശികളായ മൂന്ന് പേരെ കാണാതായത്. അജയ് (18), ജെറിൻ (18) എന്നിവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് ജെറിൻ മരിച്ചു. വയനാട് സ്വദേശി അർഷാദി(30) ന് വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്. വെളളയിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
Facebook Comments