17.1 C
New York
Wednesday, August 10, 2022
Home Kerala കോഴിക്കോട് നിന്ന് ബസ് മോഷ്ടിച്ചയാളെ കുമരകം പോലീസ് പിടിച്ചു.

കോഴിക്കോട് നിന്ന് ബസ് മോഷ്ടിച്ചയാളെ കുമരകം പോലീസ് പിടിച്ചു.

കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് സ്വകാര്യ ബസ് മോഷ്ടിച്ചയാളെ കുമരകത്ത് പോലീസ് പിടിച്ചു. കുമരകം കവണാറ്റിൻകരയിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. കൊയിലാണ്ടി ചക്കിട്ടപ്പാറ പഞ്ചായത്തിൽ പാലേരി ചെറുകൊല്ലി മിത്തൽ വീട്ടിൽ ബിനൂപ് (30) ആണ് പോലീസ് പിടിയിലായത്. ബസും കസ്റ്റഡിയിലെടുത്തു. ലോക്ഡൗൺ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലും മൂന്ന് ജില്ലകൾ കടന്നാണ് ബസ് കുമരകത്തെത്തിച്ചത്. സി.പി.ഒ.മാരായ കെ.ബാഷ്, എ.സി.അനീഷ് കുമാർ, എ.എം.വി. പ്രജീഷ് എന്നിവർ ചേർന്നാണ് ബസ് തടഞ്ഞത്. മതിയായ യാത്രാരേഖകളില്ലാത്തതിനാൽ എസ്.ഐ. എസ്.സുരേഷ് കുമാർ ബസ് കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാന തൊഴിലാളികളെ റാന്നിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് എത്തിക്കാൻ പോകുന്നെന്നാണ് ബിനൂപ് പറഞ്ഞത്. മറ്റ് ചെക്ക് പോയിന്റുകളിലും ഇയാൾ ഇതാണ് പറഞ്ഞത്

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: