കോഴിക്കോട് നാടൻ തോക്കും പെരുമ്പാമ്പു നെയ്യും പിടികൂടി
ചക്കിട്ടപാറ ഫോറസ്റ്റ് അധികൃതർ പെരുവണ്ണാമൂഴി മേഖലയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും നാടൻ തോക്കുകളും പെരുമ്പാമ്പ് നെയ്യും പിടികൂടി. സംഭവത്തിൽ തടിക്കാട് ജോൺസനെ (52) കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണന് ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തോക്കും നെയ്യും വീടിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഷാജീവ്, എസ്എഫ്ഒമാരായ കെ.ടി.ലത്തീഫ്, പി.ബാബു, ബിഎഫ്ഒമാരായ ടി.വി.ബിനേഷ് കുമാർ, എം.ദേവാനന്ദൻ, എച്ച്.ഹെന്ന എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.