കോഴിക്കോട്: ഇന്നു നടക്കുന്ന മുസ്‌ലിംലീഗ് പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിനുപുറത്ത് പേ ആൻഡ് പാർക്കിൽ വാഹനം നിർത്തിയിടണമെന്ന് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം, വയനാട് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഉച്ചയ്ക്ക് മൂന്നുമണിമുതൽ ബീച്ചിലൂടെയുള്ള വാഹനങ്ങൾക്കും ഗതാഗതനിയന്ത്രണമുണ്ടാകും. നഗരത്തിലെത്തുന്ന വാഹനങ്ങളുടെ ഗതാഗതക്രമീകരണം
വടകര, കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലിപ്പാലം തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ്ങിലോ വെള്ളയിൽ ബീച്ച് പാർക്കിങ്ങിലോ നിർത്തിയിടണം.
ബാലുശ്ശേരി, മലാപ്പറമ്പ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ നോർത്ത് ബീച്ച് പാർക്കിങ്ങിലോ വെള്ളയിൽ ബീച്ച് പാർക്കിങ്ങിലോ നിർത്തിയിടണം.
തൃശ്ശൂർ, കുറ്റിപ്പുറം, വേങ്ങര, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ പുഷ്പ ജംക്ഷൻ-ഇടിയങ്ങര വഴി കോതി ജങ്ഷനിൽനിന്ന് കോതി ബീച്ച് പാർക്കിങ്ങിൽ നിർത്തേണ്ടതാണെന്നും ട്രാഫിക് പോലീസ് അറിയിച്ചു.