ദൽഹി: കോറോണോ വൈറസിന്റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനസംഖ്യയുടെ വലിയൊരുവിഭാഗം ഇനിയും രോഗികളാകാം. രാജ്യത്തെ സജീവ കോവിഡ് രോഗികളില്‍ 72 ശതമാനവുമുള്ള കേരളത്തോടും മഹാരാഷ്ട്രയോടും കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കൊറോണ ൈവറസിന്‍റെ ബ്രിട്ടീഷ് വകഭേദം 187 പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം 4 പേരിലും ബ്രസീല്‍ വകഭേദം ഒരാളിലും റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടനില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. സമാനമായ നടപടി ദക്ഷിണാഫ്രിക്കയില്‍ നിന്നും ബ്രസീലില്‍ നിന്നും എത്തുന്നവര്‍ക്കും ഏര്‍പ്പെടുത്തും.
നിലവിലെ വാക്സീന്‍ ഉപയോഗിച്ച് ബ്രിട്ടീഷ് വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയും. രാജ്യത്തെ സജീവകോവിഡ് രോഗികളില്‍ 44.97 ശതമാനം കേരളത്തിലും 27.31 ശതമാനം മഹാരാഷ്ട്രയിലുമാണ്. ഇരുസംസ്ഥാനങ്ങളും ആശങ്കയുടെ സാഹചര്യം നിലനില്‍ക്കുന്നു. കേരളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുറഞ്ഞത് പ്രതികൂലമായി. വിദഗ്ധസംഘം നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി കേരളം പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. പരിശോധനയും നിരീക്ഷണവും കൂട്ടണം. ചെറുനഗരങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധനല്‍കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സീനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. റജിസ്റ്റര്‍ െചയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ 60.5 ശതമാനവും കോവിഡ് മുന്നണിപ്പോരാളികളില്‍ 26.3 ശതമാനവും വാക്സീന്‍ സ്വീകരിച്ചു കഴിഞ്ഞു.
വാക്സിനേഷനില്‍ കേരളം പത്താമതാണ്. സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തവരില്‍ 71.28 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സീന്‍ നല്‍കി. അതേസമയം, വൈറസിന്‍റെ വകഭേദത്തിന് ഫലപ്രദമല്ലെന്ന് പഠനത്തില്‍ കണ്ടെത്തിയതിനാല്‍ പത്തു ലക്ഷം കോവിഷീല്‍ഡ് വാക്സീന്‍ ദക്ഷിണാഫ്രിക്ക തിരിച്ചയയ്ക്കും.