17.1 C
New York
Sunday, April 2, 2023
Home Kerala കോന്നി മെഡിക്കല്‍ കോളേജില്‍ 30 കിടക്കകള്‍ ഉള്ള ശബരിമല വാര്‍ഡ്‌ തുറന്നു

കോന്നി മെഡിക്കല്‍ കോളേജില്‍ 30 കിടക്കകള്‍ ഉള്ള ശബരിമല വാര്‍ഡ്‌ തുറന്നു

കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ച ശബരിമല വാർഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ.

ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കോന്നി സർക്കാർ മെഡിക്കൽ കോളേജാണ്.മെഡിക്കൽ കോളേജ് പ്രവർത്തനം വിപുലമാകുന്നതോടെ തീർത്ഥാടകർക്ക് ശബരിമലയിൽ നിന്നും വേഗത്തിൽ കോന്നിയിലെത്തി ചികിത്സ തേടാൻ കഴിയും. ശബരിമലയുടെ അടിസ്ഥാന മെഡിക്കൽ കോളേജ് എന്ന നിലയിൽ കോന്നിയ്ക്ക് വലിയ വികസന സാധ്യതയാണ് നിലനില്ക്കുന്നത്.

മെഡിക്കൽ കോളേജിൽ നിന്നും ഒരു പ്രധാന പാത വട്ടമൺ- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡിൻ്റെ ഭാഗമാകും. ശബരിമലയിൽ നിന്നും ആങ്ങമൂഴി – സീതത്തോട് – ചിറ്റാർ – തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കൽ കോളേജ് പാതയിലൂടെ ആശുപത്രിയിൽ എത്തിച്ചേരാം.നിലവിൽ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി ഉപയോഗിക്കുന്നത്.

മെഡിക്കൽ കോളേജിൻ്റെ നാലാം വാർഡാണ് ശബരിമല വാർഡാക്കി മാറ്റിയിട്ടുള്ളത്.30 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ ലഭ്യമായ പരമാവധി സൗകര്യങ്ങൾ മെഡിക്കൽ കോളേജ് വാർഡിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി,ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:സി.വി.രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി കെ രഘു, ശ്രീകുമാർ, ഷീബ,രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: