വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കല്‍, ഹൈപ്പോത്തിക്കേഷന്‍ (ചേര്‍ക്കല്‍/റദ്ദാക്കല്‍), പെര്‍മിറ്റ്തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മോട്ടോര്‍വാഹന വകുപ്പിന്റെ www.parivahan.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമാണ് ഫീസ് അടയ്ക്കേണ്ടതും അപേക്ഷ സമര്‍പ്പിക്കേണ്ടതും. പരിവാഹന്‍ വെബ്സൈറ്റില്‍ വാഹനങ്ങളുടെ വിശദാംശങ്ങള്‍ പത്തനംതിട്ട ആര്‍.ടി.ഓഫീസ് പരിധിയിലാണെങ്കില്‍ നിങ്ങള്‍ ഒടുക്കുന്ന ഫീസ് ഓഫീസിലേക്കാണ് പോകുന്നത്.
അതിനാല്‍ മേല്‍ സര്‍വീസുകള്‍ക്കായി ഫീസ് അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കോന്നി ഓഫീസിലേക്കു തന്നെയാണ് ഫീസ് അടയ്ക്കുന്നതെന്ന് ഉറപ്പാക്കണം. സാധിക്കുന്നില്ലെങ്കില്‍ കോന്നി സബ്ആര്‍.ടി ഓഫീസുമായോ, പത്തനംതിട്ട ആര്‍.ടി.ഓഫീസുമായോ ബന്ധപ്പെട്ട് വാഹനത്ത പരിവാഹന്‍ സൈറ്റില്‍ കോന്നി ഓഫീസിലേക്ക് മാറ്റം ചെയ്യിക്കണം. അതിനുശേഷമേ ഫീസ് അടയ്ക്കാന്‍ പാടുള്ളൂ. വാഹനത്തെ മാറ്റം ചെയ്യുന്നതിന് 0468 2222426 (ആര്‍.ടി.ഓഫിസ്, പത്തനംതിട്ട), 2242244 (സബ്ആര്‍.ടി.ഓഫീസ്,കോന്നി) എന്നീ ഫോണ്‍ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടുകയോ kl03.mvd@kerala.gov.in (ആര്‍.റ്റി.ഓഫിസ്,പത്തനംതിട്ട), k183.mvd@kerala.gov.in ആര്‍.റ്റി.ഓഫീസ്, കോന്നി) എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ഇ-മെയില്‍ സന്ദേശമയക്കുകയോ ഏതിലെങ്കിലും ചെയ്യാം.