17.1 C
New York
Thursday, December 2, 2021
Home Kerala കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.(ഒക്ടോബർ 25)

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.(ഒക്ടോബർ 25)

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്.

രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം ഘട്ട നിർമ്മാണം കരാർ എടുത്തിരിക്കുന്നത്.
കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. 199.17 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ട നിർമ്മാണം കരാറെടുത്തിട്ടുള്ളത്.

200 കിടക്കകളോടെയുള്ള ആശുപത്രി കെട്ടിടം,അക്കാദമിക്ക് ബ്ലോക്കിൻ്റെ ഭാഗമായി മൂന്ന് നിലയിലുള്ള അനുബന്ധമന്ദിരം,200 കുട്ടികൾക്ക് താമസ സൗകര്യമുള്ള അഞ്ച് നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, 235 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ആറ് നിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ,എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി 40 അപ്പാർട്ട്മെൻറുകൾ വീതം

11 നിലകളിലായി നിർമ്മിക്കുന്ന ക്വാർട്ടേഴ്സ്, 1000 ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയം,മോർച്ചറി,പോസ്റ്റ്മോർട്ടം സൗകര്യങ്ങൾക്കായി ഓട്ടോപ്സി ബ്ലോക്ക്, ലോൺട്രി ബ്ലോക്ക് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ നിർമ്മിക്കും.

രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, 7000 ലിറ്റർ ശേഷിയുള്ള ഇഫ്ളുവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി,പ്രിൻസിപ്പാളിനു താമസിക്കുന്നതിനുള്ള ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിൻ്റെ ഭാഗമാണ്.

ആരോഗ്യ മന്ത്രി വീണാ ജോർജ്ജിൻ്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെയാണ് നിയമ പ്രശ്നങ്ങൾ എല്ലാം വേഗത്തിൽ പരിഹരിച്ച് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പണം അനുവദിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം ഘട്ട നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ആരോഗ്യ മന്ത്രി നടത്തുന്ന ഇടപെടലിലൂടെ കോന്നി ഗവ.മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ തന്നെ പ്രമുഖ ആരോഗ്യ സ്ഥാപനമായി മാറ്റാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: