കേന്ദ്ര ഐടി മന്ത്രാലയം സംഘടിപ്പിച്ച ‘സ്വദേശി മൈക്രോപ്രോസസർ ചാലഞ്ചി’ൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മലയാളി സ്റ്റാർട്ടപ്പുകൾ. കോന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിനാണു ഒന്നാം സ്ഥാനം (35 ലക്ഷം രൂപ). 6,170 ടീമുകളാണ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിൽ മാറ്റുരച്ചത്. കൊച്ചി മെയ്ക്കർ വില്ലേജിലെ എച്ച്ഡബ്ല്യു ഡിസൈൻ ലാബ്സിനാണ് രണ്ടാം സ്ഥാനം (30 ലക്ഷം രൂപ)

കോന്നി അരുവാപ്പുലം പടപ്പയ്ക്കല്‍ അനി വില്ലയില്‍ ഗീവര്‍ഗീസ് സാമുവല്‍ മിനി വര്‍ഗീസ് ദമ്പതികളുടെ മകന്‍ അനി സാം വര്‍ഗീസ് നേതൃത്വം നല്‍കുന്ന എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിനാണു ഒന്നാം പുരസ്കാരം. പത്തനംതിട്ട പ്രക്കാനം നിവാസി നിബിന്‍ പീറ്റര്‍ , അഞ്ചല്‍ നിവാസി ജോജി ജോണ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പ് നടത്തുന്നത് .
കേന്ദ്ര ഐടി മന്ത്രാലയം സംഘടിപ്പിച്ച ‘സ്വദേശി മൈക്രോപ്രോസസർ ചാലഞ്ചി’ൽ 100 ടീമുകൾക്ക് ഓരോ ലക്ഷം രൂപയും അന്തിമ റൗണ്ടിലെത്തിയ 3 സ്റ്റാർട്ടപ്പുകൾക്ക് 4 ലക്ഷം രൂപ വീതവും ലഭിക്കും .
സി–ഡാക്, ഐഐടി മദ്രാസ് എന്നിവ ചേർന്നു തദ്ദേശീയമായി വികസിപ്പിച്ച മൈക്രോപ്രോസസർ ഉപയോഗിച്ച് സാങ്കേതികവിദ്യ രൂപപ്പെടുത്തുകയായിരുന്നു ചാലഞ്ച്.തിരുവനന്തപുരം സി–ഡാക് വികസിപ്പിച്ച പ്രോസസർ ഉപയോഗിച്ച് ഡ്രോൺ നിയന്ത്രിക്കാനുള്ള ഫ്ലൈറ്റ് കൺട്രോളറാണ് എഐഡ്രോൺ വികസിപ്പിച്ചത്.
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്െമന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സ്റ്റാർട്ടപ്പുകൾക്കായി സംഘടിപ്പിച്ച ഡെയർ ടു ഡ്രീം മത്സരത്തിലും എഐഡ്രോൺ ഒന്നാം സ്ഥാനം മുന്‍പ് (10 ലക്ഷം രൂപ) നേടിയിരുന്നു. 2018ൽ അനി സാം വർഗീസ്, ജോജി ജോൺ വർഗീസ്, നിബിൻ പീറ്റർ എന്നിവർ ചേർന്നാണ് എഐഡ്രോൺ ആരംഭിച്ചത്.