17.1 C
New York
Friday, January 21, 2022
Home Kerala കോന്നിയിലും സ്‌ഫോടക വസ്‌തു ശേഖരം കണ്ടെത്തി; സ്ഥലത്ത് പൊലീസ് പരിശോധന

കോന്നിയിലും സ്‌ഫോടക വസ്‌തു ശേഖരം കണ്ടെത്തി; സ്ഥലത്ത് പൊലീസ് പരിശോധന

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്‌തു ശേഖരം കണ്ടെത്തി; സ്ഥലത്ത് പൊലീസ് പരിശോധന നടത്തി

പത്തനാപുരത്ത് വനംവകുപ്പിന്റെ ഭൂമിയിൽ നിന്നും ഉഗ്രശേഷിയുള‌ള സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തിയതിന് പിന്നാലെ ഇന്ന് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തി. 90ഓളം ജലാറ്റിൻ സ്‌റ്റിക്കുകളാണ് കോന്നി വയക്കര,​ കൊക്കോത്തോട് ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയത്.

ഇന്നലെ വനംവകുപ്പ് ഭൂമിയിൽ സ്‌ഫോടകവസ്‌തുക്കൾ കിട്ടിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പത്തനംതിട്ട ജില്ലയിലും വനംവകുപ്പ് പരിശോധന നടത്തിയത്. തുടർന്ന് വയക്കരയിൽ നിന്നാണ് ജെലാ‌റ്റിൻ സ്‌റ്റിക്ക് കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് വിവരം പൊലീസിന് കൈമാറി. ഇതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ജലാറ്റിൻ സ്‌റ്റിക്കുകൾക്ക് ഏതാണ്ട് ഒന്നരമാസത്തെ പഴക്കമാണുള‌ളത്.

പത്തനാപുരത്തെ വനംവകുപ്പിന്റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് ജെലാറ്റിൻ സ്‌റ്റിക്ക്,​ ഡിറ്റണേ‌റ്റർ ബാറ്ററി,​ വയറുകൾ എന്നിവ കണ്ടെത്തിയത്. ബീ‌റ്റ് ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്. ഈ സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള-തമിഴ്‌നാട് അതിർത്തിയിൽ തീവ്രവാദ സ്വഭാവമുള‌ള ചിലർ ക്യാമ്പ് ചെയ്‌തിരുന്നെന്ന വിവരം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കേരളത്തിന് നൽകിയിരുന്നു. ഈ സ്ഥലങ്ങളിൽ ക്യൂ ബ്രാഞ്ച് പരിശോധനയും നടത്തിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: