കോട്ടയ്ക്കൽ: തൊഴിലാളികളെ വിസ്മരിച്ച് രാജ്യത്ത് വികസനം കൊണ്ടുവരാൻ കഴിയില്ലെന്ന് എസ്ടിയു ദേശീയ പ്രസിഡൻ്റ് എം.റഹ്മത്തുല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിയോജക മണ്ഡലം എസ്ടിയു നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. അടുവണ്ണി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി നീറ്റുകാട്ടിൽ, വി.പി. അബ്ദുറഹിമാൻ, സാജിദ് മങ്ങാട്ടിൽ, നാസർ തയ്യിൽ, ജുനൈദ് പരവക്കൽ, കെ.എം.റഷീദ്, അഹമ്മദ് മേലേതിൽ പി.കുഞ്ഞിമൊയ്തീൻ, ടി.മുഹമ്മദ്കുട്ടി ഹാജി, റസാഖ് കോട്ടയ്ക്കൽ, വി.പി.സൈതാലിക്കുട്ടി, എം.സി.മരക്കാർ, അയ്യൂബ് വടക്കൻ, അബൂബക്കർ എടയൂർ, സി.അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.