കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു.
രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ് നവീകരണത്തിനായി പൊളിച്ചതോടെയാണ് മാർക്കറ്റിനു സമീപത്തായി അധികൃതർ താൽക്കാലിക സ്റ്റാൻഡ് ഒരുക്കിയത്. എന്നാൽ, സ്റ്റാൻഡ് അസൗകര്യങ്ങളാൽ പൊറുതിമുട്ടുകയാണെന്ന് പറയുന്നു. പലയിടങ്ങളിലുമുള്ള വലിയ കുഴികളിൽ മഴ പെയ്തതോടെ വെള്ളം നിറഞ്ഞു. മഴയും വെയിലുമേറ്റ് സ്റ്റാൻഡിൽ നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
അതേസമയം, പുതിയ സ്റ്റാൻഡ് എന്നു തുറന്നു കൊടുക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്കു കഴിയുന്നില്ലെന്ന് ബസുടമകളും ജീവനക്കാരും പറയുന്നു.
Facebook Comments