17.1 C
New York
Saturday, September 18, 2021
Home Kerala കോട്ടയത്ത് 38 തദ്ദേശ സ്ഥാപന മേഖലകളില്‍ അതീവ ജാഗ്രത

കോട്ടയത്ത് 38 തദ്ദേശ സ്ഥാപന മേഖലകളില്‍ അതീവ ജാഗ്രത

കോട്ടയത്ത് 38 തദ്ദേശ സ്ഥാപന മേഖലകളില്‍ അതീവ ജാഗ്രത

നിരീക്ഷണവും നടപടികളും കൂടുതല്‍ കര്‍ശനമാക്കും

കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയും ചികിത്സയ്ക്കും പരിചരണത്തിനുമുള്ള സൗകര്യങ്ങള്‍ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണവും നടപടികളും കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

രോഗവ്യാപനം കൂടുതലുള്ള 38 തദ്ദേശസ്ഥാപന മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍ നില്‍ക്കുകയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെ്ത പ്രദേശങ്ങളാണിവ.

മറവന്തുരുത്ത്, കുമരകം, മുളക്കുളം, ടിവിപുരം, തലയാഴം, ഉദയനാപുരം, വെളിയന്നൂര്‍, മാടപ്പള്ളി, കൂരോപ്പട, ഈരാറ്റുപേട്ട, മീനടം, വെച്ചൂര്‍, വെള്ളൂര്‍, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, തലപ്പലം, നെടുംകുന്നം, കരൂര്‍, വെള്ളാവൂര്‍, പാമ്പാടി, നീണ്ടൂര്‍, മണര്‍കാട്, അതിരമ്പുഴ, പുതുപ്പള്ളി, മാഞ്ഞൂര്‍, അയ്മനം, കുറിച്ചി, തൃക്കൊടിത്താനം, മണിമല, വാകത്താനം, വിജയപുരം, അകലക്കുന്നം,കല്ലറ, തലനാട്, കങ്ങഴ, വാഴൂര്‍, ഏറ്റുമാനൂര്‍, കൊഴുവനാല്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്.

ഈ പ്രദേശങ്ങളില്‍ പോലീസിന്‍റെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും വ്യാപക നിരീക്ഷണമുണ്ടാകും. രോഗപ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിന്‍സ് പ്രകാരവും നടപടികള്‍ സ്വീകരിക്കും. ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ പൊതുജനങ്ങൾ തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: