കോട്ടയം:എട്ടു കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികളായ മൂന്ന് പേർ ചിങ്ങവനം പോലീസിന്റെ പിടിയിൽ പാലക്കാട് തോണിപ്പാടത്ത് രാധാകൃഷ്ണൻ ( 32 ) ഇടത്തനാട്ട് കര പാറെകരോട്ട് രാഹുൽ ( 22 ) പാറേ കരോട്ട് അനസ് ( 43 ) എന്നിവരാണ് അറസ്റ്റിലായത് . എം.സി.റോഡിൽ നാട്ടകം പോസ്റ്റോഫീസ് ജംഗ്ഷനിൽ വച്ചാണ് പ്രതികളെ ചിങ്ങവനം എസ് ഐ . ബിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി 10.15 ന് അറസ്റ്റ് ചെയ്തത് . ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.