17.1 C
New York
Wednesday, November 29, 2023
Home Kerala കോട്ടയത്ത് റിമാൻഡ് പ്രതി ഷെഫീഖ്ൻ്റെ മരണം ഡി ഐ ജി അന്വേഷിക്കും

കോട്ടയത്ത് റിമാൻഡ് പ്രതി ഷെഫീഖ്ൻ്റെ മരണം ഡി ഐ ജി അന്വേഷിക്കും

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചതിനെക്കുറിച്ച് മധ്യമേഖല ജയിൽ ഡിഐജി അന്വേഷിക്കും.

ഡിഐജി കാക്കനാട് ജയിലിലും കോട്ടയം മെഡിക്കൽ കോളേജിലുമെത്തി തെളിവെടുക്കും. ഷെഫീഖിന് പരുക്കുകൾ ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് ജയിൽ ഡി ജി പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം മൃതദേഹത്തിലെ ഇൻക്വസ്റ്റ് നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു. എറണാകുളം സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പുരോഗമിക്കുന്നത്. കോട്ടയത്തെത്തിയ സബ് കലക്ടർ ബന്ധുക്കളോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധമുയർത്തി. പൊലീസ് മർദ്ദനമേറ്റാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. റിമാൻഡിൽ കഴിഞ്ഞ ഷഫീഖിനെ ജയിലി നോട് ചേർന്നുള്ള ക്വാറന്റീൻ സെന്ററിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസും ശേഖരിച്ചിട്ടുണ്ട്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/11/2023)

പത്തനംതിട്ട --ഭിന്നശേഷിദിനാഘോഷം- കലാകായികമേള ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള 'ഉണര്‍വ് 2023' സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ...

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ...

നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നിമ്രോദ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന...

ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിനുള്ളിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി അറസ്റ്റിൽ

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാലസ്): താങ്ക്സ് ഗിവിംഗിന് പിറ്റേന്ന് ഫാർമേഴ്‌സ് ബ്രാഞ്ച് ഹോമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ വിശദാംശങ്ങൾ പോലീസ് വെളിപ്പടുത്തിയിട്ടില്ല ഡാലസ്...
WP2Social Auto Publish Powered By : XYZScripts.com
error: