കോട്ടയത്ത് മണർകാട് വാഹനാപകടം.നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും, മറ്റൊരു കാറിലും ഇടിച്ച് കയറി ഒരാൾക്ക് ഗുരുതര പരിക്ക്. അരീപ്പറമ്പ് സ്വദേശിയായ അനു (25) നാണ് പരിക്കേറ്റത്. മണർകാട് പ്രവർത്തിക്കുന്ന സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്. മണർകാട് കവലക്ക് സമീപം പെരുമാനൂർകുളം ജംഗഷനിൽ എത്തിയപ്പോൾ ഇൻഡിക്കേറ്റർ ഇല്ലാതെ പള്ളി ഭാഗത്തേക്ക് തിരിഞ്ഞ സ്കൂട്ടറിലേക്ക് റിറ്റ്സ് കാർ ഇടിച്ച് കയറുകയായിരുന്നു. സമീപം പാർക്ക് ചെയ്തിരുന്ന മറ്റൊരു ഇൻഡിക്ക കാറിലേക്ക് ഇടിച്ചാണ് റിറ്റ്സ് നിന്നത്. ടയർ അടക്കം പൊട്ടി അടർന്ന സ്കൂട്ടർ പൂർണമായും തകർന്നു. അനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണർകാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കോട്ടയത്ത് മണർകാട് വാഹനാപകടം.നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും, കാറിലും ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്
Facebook Comments
COMMENTS
Facebook Comments