കോട്ടയത്ത് ബിജെപി സ്ഥാനാർത്ഥിത്വത്തിനെതിരെ പോസ്റ്റർ കോട്ടയത്തെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നും, ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരെ വഞ്ചിക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മിനർവ മോഹനാണ് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സ്ഥാനാർത്ഥിയാക്കിയതെന്ന് തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നു