കോട്ടയത്ത് തൊഴിലിടങ്ങളിലും കോവിഡ് വാക്സിനേഷൻ ഏപ്രിൽ 12 മുതൽ
കോവിസ് വാക്സിൻ എടുക്കാൻ
45 വയസിനു മുകളിലുള്ള നൂറു പേർ അവശേഷിക്കുന്ന സ്ഥാപനങ്ങളിലും തൊഴിൽ ശാലകളിലും ഏപ്രിൽ 12 മുതൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു.
വാക്സിനേഷൻ ആവശ്യമുള്ള സ്ഥാപന അധികാരികൾ ഔദ്യോഗിക ലെറ്റർ ഹെഡിൽ rchktym2018@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കണം. വാക്സിനേഷൻ നടത്താൻ ഉദ്ദേശിക്കുന്ന ദിവസം, വാക്സിൻ സ്വീകരിക്കേണ്ടവരുടെ എണ്ണം എന്നിവ കത്തിൽ പ്രത്യേകം സൂചിപ്പിക്കണം.