17.1 C
New York
Saturday, August 13, 2022
Home Kerala കോട്ടയത്ത് തിങ്കളാഴ്ച്ച വാക്സിനേഷന്‍ 18-44 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് മാത്രം

കോട്ടയത്ത് തിങ്കളാഴ്ച്ച വാക്സിനേഷന്‍ 18-44 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് മാത്രം

കോട്ടയത്ത് തിങ്കളാഴ്ച്ച വാക്സിനേഷന്‍ 18-44 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് മാത്രം

കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച്ച(മെയ് 24) 18-44 പ്രായപരിധിയില്‍ അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമാണ് വാക്സിന്‍ നല്‍കുക.

അനുബന്ധ രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി അനുബന്ധ രോഗമോ ഭിന്നശേഷിയോ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താല്‍ മതിയാകും.

ഈ പ്രായപരിധിയിലെ മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മേധാവിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ നടത്തണം. സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറും നല്‍കേണ്ടതുണ്ട്.

ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അര്‍ഹരായവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രവും സമയവും ഉള്‍പ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും.

രോഗം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖയും മുന്‍നിര പ്രവര്‍ത്തകര്‍ തൊഴിലുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡും വാക്സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാര്‍ക്കു പുറമെ മുന്‍ഗണനാ പട്ടികയില്‍ വരുന്ന വിഭാഗങ്ങള്‍

ഓക്‌സിജന്‍ പ്ലാന്റുകള്‍, വിതരണ കേന്ദ്രങ്ങള്‍, ഫില്ലിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാരും ഓക്‌സിജന്‍ ടാങ്കര്‍ ഡ്രൈവര്‍മാരും

ഇന്ത്യന്‍ റെയില്‍വേയുടെ ഫീല്‍ഡ് ജീവനക്കാര്‍

റെയില്‍വേ ടിടിഇമാരും ഡ്രൈവര്‍മാരും

വിമാനത്താവളങ്ങളിലെ ഫീല്‍ഡ്, ഗ്രൗണ്ട് സ്റ്റാഫ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും

മാധ്യമങ്ങളിലെ ഫീല്‍ഡ് ജേര്‍ണലിസ്റ്റുകള്‍

മത്സ്യ-പച്ചക്കറി വ്യാപാരികള്‍

ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പ് എന്നിവയിലെ ഫീല്‍ഡ് ജീവനക്കാര്‍

പെട്രോള്‍ പമ്പ് ജീവനക്കാര്‍

വാര്‍ഡ്തല ദ്രുതകര്‍മ്മ സേനാംഗങ്ങള്‍

സന്നദ്ധ സേനാ വോളണ്ടിയര്‍മാര്‍

ഹോം ഡെലിവറി ഏജന്റുമാര്‍

ഹെഡ്‌ലോഡ് വര്‍ക്കര്‍മാര്‍

പാല്‍, പത്ര വിതരണക്കാര്‍

ചെക്ക് പോസ്റ്റുകള്‍, ടോള്‍ ബൂത്തുകള്‍, ഹോട്ടലുകള്‍, അവശ്യവസ്തു വില്‍പ്പനശാലകള്‍, ജനസേവന കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങിലെ ജീവനക്കാര്‍, ജിറിയാട്രിക് – പാലിയേറ്റീവ് കെയര്‍ വര്‍ക്കര്‍മാര്‍.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: