കോട്ടയത്ത് ഉണ്ടായ ശക്തമായ കാറ്റിൽ കുടമാളൂരിന് സമീപം കുടയംപടിയിൽ മരങ്ങൾ കടപുഴകി.വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞു. ഗതാഗത തിരക്കേറിയ മെഡിക്കൽ കോളേജ് പാതയിലാണ് സംഭവം. ഈ സമയം വാഹനങ്ങൾക്ക് മുകളിലേക്ക് പോസ്റ്റ് പതിക്കാതെ വലിയ അപകടം ഒഴിവായെങ്കിലും, പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങളുടെ ശിഖരങ്ങൾ വീണു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിചു വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല