കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിചു സൈക്കിളിൽ പ്രചരണം നടത്തുകയാണ് KRസന്തോഷ്എന്നും രാവിലെ മുതൽ വൈകുന്നേരം വരെ സൈക്കിളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈക്കിളിൽ സഞ്ചരിച്ച് സ്ഥാനാർത്ഥിയ്ക്കായി വോട്ട് അഭ്യർത്ഥിക്കും പ്രചരണം നേരിൽ കണ്ട സ്ഥാനാർത്ഥിയും തന്നെ അഭിനന്ദിച്ചുവെന്നും പാർട്ടിക്കാരുടെ പിന്തുണയും ഉണ്ടെന്ന് സന്തോഷ് പറയുന്നു
കോട്ടയത്തെ ഇടതു സ്ഥാനാർത്ഥി Adv. കുമാറിന് വേണ്ടിയാണ് സന്തോഷിന്റെ സൈക്കിൾ പ്രചരണം സ്ഥാനാർത്ഥയുടെ ചിത്രവും പാർട്ടി കൊടിയും സൈക്കിളിൽ വച്ചു കെട്ടിയാണ് പ്രചരണം കോട്ടയം നാട്ടകം സ്വദേശിയായ സന്തോഷ് സെക്യൂരിറ്റി ജീവനക്കാരനാണ് മുൻപു നടന്ന തെരഞ്ഞെടുപ്പുകളിലും ഇടതു സ്ഥാനാർത്ഥികൾക്ക് വേണ്ടി സന്തോഷ് സൈക്കിളിൽ പര്യടനം നടത്തിയിട്ടുണ്ട്
ഇടതു പക്ഷത്തിന് തുടർ ഭരണം കിട്ടുമെന്നും കോട്ടയത്ത് അനിൽ കുമാർ സിറ്റിംഗ് എം എൽ എ ക്കെതിരെ അട്ടിമറി വിജയം നേടുമെന്നും സന്തോഷ് ഉറച്ചു വിശ്വസിക്കുന്നു
ഇടതു മുന്നണിയോടുള്ള താത്പര്യം കൊണ്ടാണ് സൈക്കിളുമായി പ്രചരണത്തിനിറങ്ങുന്നതെന്നും സന്തോഷ് പറയുന്നു
