കോട്ടയത്തും എൽ ഡി എഫ് വിജയം ഉറപ്പാണ്: വൈക്കം വിശ്വൻ
കോട്ടയം: കേരളത്തിൽ മുഴുവൻ ആഞ്ഞടിക്കുന്ന ഇടതുപക്ഷ വികാരത്തിൽനിന്നും കോട്ടയം മാറി നിൽക്കില്ല എന്നും ഉറപ്പായ വിജയം കോട്ടയത്തുനിന്നും ലഭിക്കും എന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈയ്ക്കം വിശ്വൻ. തിരുനക്കര ടെബിൾ സ്ക്വയറിനു സമീപം എൽ ഡി എഫ് കോട്ടയം അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡൻറ് അഡ്വ വി ബി ബിനു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്ഥാനാർത്ഥി അഡ്വ കെ അനിൽകുമാർ, ഘടകക്ഷി നേതാക്കളായ സാബു മുരിക്കവേലി, സജി നൈനാൻ, ബാബു കപ്പക്കാല, പി കെ ആനന്ദക്കുട്ടൻ, രാജീവ് നെല്ലിക്കുന്നേൽ, പി ഒ രാജേന്ദ്രൻ,ടി സി ബിനോയി, കെ എച് സിദ്ദിഖ്, നിയോജകമണ്ഡലം സെക്രട്ടറി ടി ആർ രഘുനാഥൻ ട്രഷറർ എം കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.