വളയിട്ട കൈകൾ കോട്ടയം ജില്ല നിയന്ത്രിക്കും കോട്ടയം ജില്ലയുടെ ഭരണ സാരഥ്യം വനിതകൾക്ക് . കാസർഗോഡ് എസ്പിയായിരുന്ന ഡി ശിൽപയെ കോട്ടയം ജില്ലാ പോലീസ് മേധാവിയായി സ്ഥലം മാറ്റിയതോടെയാണ് പ്രധാനപ്പെട്ട മൂന്ന് ചുമതലകളും വനിതകളുടെ കൈകളിൽ എത്തിച്ചേർന്നത്. എം. അഞ്ജന ജില്ലാ കളക്ടർ സ്ഥാനം വഹിക്കുമ്പോൾ, നിർമ്മല ജിമ്മിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം അലങ്കരിക്കുന്നത്.