17.1 C
New York
Tuesday, October 4, 2022
Home Kerala കോട്ടയം സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോട്ടയം സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോട്ടയം സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ
ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി കോട്ടയം ജനറല്‍ ആശുപത്രിക്കായി അനുവദിച്ച 106.933 കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന 10നില സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായത്. ആരോഗ്യ മേഖലയുടെ കാലാനുസൃതമായ മുന്നേറ്റം ലക്ഷ്യമിട്ടാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്ററുകള്‍, പത്ത് കാത്ത്ലാബുകള്‍ എന്നിവ സ്ഥാപിച്ചു. സാധാരണക്കാര്‍ക്ക് ഇത് ഏറെ ഉപകാര പ്രദമായി-അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ മഞ്ജു സുജിത്, പി.എസ്. പുഷ്പമണി, ഗിരിഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: