കെ.കെ റോഡിൽ വാഹനാപകടം കോട്ടയം വടവാതൂർ ജംഗ്ഷനിൽ ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 7.30 ഓടെയാണ് അപകടം. കോട്ടയത്തേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും, മണർകാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആക്ടീവ സ്കൂട്ടറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തിൽ പാമ്പാടി പൊത്തൻ പുറം സ്വദേശി ടൈറ്റസ്, വടവാതൂർ ശാന്തിഗ്രാം സ്വദേശി അതുൽ ഷിബു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കളത്തിപ്പടി സ്വദേശി ടിനുവാണ് അപകടത്തിൽ പരിക്കേറ്റ മൂന്നാമത്തെയാൾ. ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ പൾസർ ബൈക്ക് നിയന്ത്രണം വിട്ട് ടൈറ്റസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ടൈറ്റസിനെയും, അതുലിനെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം വടവാതൂരിൽ വാഹനാപകടം രണ്ടു പേർക്ക് ഗുരുതര പരിക്ക്
Facebook Comments
COMMENTS
Facebook Comments