
കോവിഡ് വാക്സിനേഷന് ഓൺലൈൻ വഴി രെജിസ്റ്റർ ചെയ്തവർ
ആശയ കുഴപ്പത്തിലായതു മൂലം കോട്ടയം പാറമ്പുഴയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ വന്നവരും ആരോഗ്യ പ്രവർത്തകരുമായി തർക്കമുണ്ടായി . വാക്സിനേഷൻ സെന്റർ ഏതു വേണമെന്ന ഓപ്ഷൻ തെരഞ്ഞെടുക്കാത്തവർ വാക്സിനേഷൻ സെന്ററിലെത്തി മടങ്ങേണ്ടി വന്നു കോട്ടയo പാറമ്പുഴയിൽ നാട്ടുകാരായ ആളുകൾ ക്യാംപിലെത്തി വാക്സിനെടുക്കണമെന്ന് ആവശ്യപ്പെട്ടത് തർക്കത്തിന് ഇടയാക്കി . റജിസ്റ്ററേഷൻ ശരിയായി പൂർത്തിയാകാത്തതിനാൽ സെന്റർ ഏതാണെന്നു തിരിച്ചറിയാൻ പലർക്കും കഴിഞ്ഞില്ല . ഇതേ തുടർന്നുണ്ടായ തർക്കം പോലീസു ഇടപെട്ടാണ് പരിഹരിച്ചത്
അതേസമയം മെസേജ് കിട്ടിയ ശേഷമാണ് വാക്സിൻ എടുക്കാനെത്തിയതെന്നും വാക്സിൻ കുറവാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞതായി നാട്ടുകാരിൽ ചിലർ പറഞ്ഞു
വാക്സിൻ സ്വീകരിക്കാനെത്തിയ യാൾ ഇവിടെ സാമൂഹിക അകലം പാലിക്കാതെ ആളുകൾ ക്യൂനിന്നു .ഉച്ചയോടെയാണ് തിരക്ക് ശമിച്ചത് ജില്ലയിലെ മെഗാ വാക്സിനേഷൻ ക്യാംപുകൾ നിർത്തി വെച്ചിരിക്കുകയാണ് . സ്വകാര്യ ആശുപത്രികളിലെ വാക്സിൻ ക്ഷാമവും ആളുകളെ ബുദ്ധിമുട്ടിലാക്കി.