പി.സി.ജോര്‍ജ് പ്രസംഗിക്കുന്നതിനിടെ ഇടതു പ്രചരണ വാഹനം കടന്നു പോയതിനെ ചൊല്ലി വാക്കേറ്റം, സംഘര്‍ഷമായി. പി.സി.ജോര്‍ജ് ഇവിടെയും പ്രചരണം അവസാനിപ്പിച്ചു.
കാഞ്ഞിരപ്പളളി: പി.സി.ജോര്‍ജ് പ്രസംഗിക്കുന്നതിനിടെ ഇടതു പ്രചരണ വാഹനം കടന്നു പോയതിനെ ചൊല്ലി വാക്കേറ്റം, സംഘര്‍ഷമായി. പി.സി.ജോര്‍ജ് ഇവിടെയും പ്രചരണം അവസാനിപ്പിച്ചു.
പാറത്തോട് ടൗണില്‍ പി.സി.ജോര്‍ജ് പര്യടന പരിപാടിയുടെ ഭാഗമായി എത്തി യോഗത്തില്‍ പ്രംഗിക്കുന്നതിനിടയാണ് ഇടതു വലത് മുന്നണികളുടെ പ്രചാരണ വാഹനങ്ങള്‍ കടന്നുപോയത്. തുടര്‍ന്നുവീണ്ടും ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനം കടന്നുപോകുന്നതിനിടെ ജോര്‍ജ് ഇത് ചോദ്യം ചെയ്തു .ഇതിനിടയില്‍ വാഹന ഡ്രൈവറെ കയ്യേറ്റത്തിനൊരുങ്ങിയതായും പറയുന്നു ഇതേ തുടര്‍ന്നു ഇരുവിഭാഗങ്ങളും സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ടു പ്രശ്‌നം പരിഹരിച്ചു.എങ്കിലും പര്യടനം അവസാനിപ്പിച്ച് പി.സി.ജോര്‍ജ് തിരിച്ചുപോയി. തന്നെ ഇടത്- .സംഘം ആക്രമത്തിന് ശ്രമിച്ചതായി പി.സി.ജോര്‍ജ് ആരോപിച്ചു. എന്നാല്‍ പി.സി.ജോര്‍ജ് മനപൂര്‍വ്വമായി അക്രമം നടത്തുകയായിരുന്നുവെന്നു ഇടതു മുന്നണിയും ആരോപിച്ചു.